തുറിച്ച് നോട്ടം ഒരു രോഗമാണ്, അതിനുള്ള യഥാർത്ഥ മരുന്നാണ് ഇത്

0

ഓഫീസിൽ, ബസ്സിൽ, തെരുവിൽ എവിടെയും സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നെഞ്ചത്തേക്കുള്ള തുറിച്ച് നോട്ടം. ഈ ഒരു പ്രശ്നം അഭിമുഖീകരിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല എന്നതാണ് സത്യം. ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥൻ ഇങ്ങനെ പെരുമാറിയത് അതിനെ അതിജീവിക്കാൻ ഈ ജീവനക്കാരി നടത്തിയത് ചെറുത്ത് നിൽപ്പ് എന്താണെന്ന് കാണൂ…..

സാറിന്റെ ഭാര്യയ്ക്ക്ക് ഉള്ളത് തന്നയേ എനിക്കും ഉള്ളൂ എന്ന് പറഞ്ഞ് വസ്ത്രം ഉരിയാൻ വരെ യുവതി തയ്യാറാകുന്നു. യുവതിയുടെ ഈ പ്രതിഷേധം കണ്ട് സഹപ്രവർത്തകർ സ്തംബ്ദരായി പോകുന്നുണ്ടെങ്കിലും ഒരാൾ പോലും എതിർപ്പുമായി മുന്നോട്ട് വരുന്നില്ല. എവിടെയൊക്കയോ അനുഭവിച്ച ആ നോട്ടത്തിന്റെ അറപ്പിൽ സ്ത്രീ സഹപ്രവർത്തരും അവളുടെ പ്രതിഷേധത്തെ അംഗീകരിക്കുകയാണ്.

ആണ്‍ നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ‘ ഹെര്‍ – ‘ ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്’.അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യുട്യൂബിൽ റിലീസ് ചെയ്തതാണിത്. ഇതിനോടകം മൂന്നരലക്ഷത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. അനുപമാ അഹ്ലുവാലിയ, സന അഹമ്മദ് എന്നിവർ ചേർന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY