നയൻതാരയ്‍ക്കൊപ്പം ഗമയിൽ ഇസകുട്ടൻ; ചിത്രം വൈറൽ

0

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ നയൻതാര പ്രധാന കഥാപാത്രമായി എത്തുന്നത്.

നയൻതാരയാണ് എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇസക്കുട്ടൻ ഗമയിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് ഗൗരവത്തിലാണ് ഇസക്കുട്ടൻ ഉള്ളത്. എന്തായാലും ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്നത്. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.

സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയൻതാരയുടെയും കഥാപാത്രം എത് തരത്തിലുള്ളതായിരിക്കും എന്ന് എന്തായാലും വ്യക്തമാക്കിയിട്ടില്ല. 25 ദിവസമാണ് നയൻതാര നിഴലിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. ലവ് ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണിത്.