2020 –ല്‍ ഇന്ത്യയുടെ വ്യക്തിഗത സാമ്പത്തിക വളര്‍ച്ച ചൈനയുടെതിനെ മറികടക്കും: റിപ്പോര്‍ട്ട്

0

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമാക്കിയുള്ള ജൂലിയസ് ബെയര്‍ പ്രൈവറ്റ് ബാങ്ക് അഞ്ചാം വര്‍ഷ 'ഏഷ്യ വെല്‍ത്ത് റിപ്പോര്‍ട്ട്' പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വ്യക്തിഗത സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടായിരത്തി ഇരുപതോടെ ചൈനയേക്കാളും ഉയരുമെന്ന് സൂചന. ആഡംബര ജീവിത ചിലവും, സമ്പാദ്യവും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ ഏഷ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ചൈനയാണ്. ചൈനയില്‍ നിന്നും മൊത്തമായുള്ള വ്യക്തിഗത നിഷേപം ഇപ്പോള്‍ 5.10 ട്രില്ല്യണ് യു.എസ് ഡോളര്‍ ആണ്. 2020 ല്‍ 8.25 ട്രില്ല്യണ് യു.എസ് ഡോളര്‍ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ 2016 വരെയുള്ള നിക്ഷേപം 1.425 ട്രില്ല്യണ് യു.എസ് ഡോളര്‍ ആണ്. ഇത് രണ്ടായിരത്തി ഇരുപതോടെ 2.5 ട്രില്ല്യണ്‍ യു.എസ് ഡോളര്‍ ആകും എന്നാണ് കണക്കാക്കുന്നത്. അതായത് ചൈനയുടെ വളര്‍ച്ചാ നിരക്ക് 2016 ല്‍ നിന്നും 2020 എത്തുമ്പോള്‍ 74 ശതമാനമാകുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 94 ശതമാനം ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹോങ്കൊങ്ങ്, സിംഗപ്പൂര്‍, ഷാന്‍ഗായ്, മുംബൈ, തായ്പായ്, ജക്കാര്‍ത്ത, മനില, സീയൂള്‍, ക്വാലലംപൂര്‍, ബാങ്കോക്ക് , ടോക്കിയോ തുടങ്ങി 11 ഏഷ്യന്‍ സിറ്റികളില്‍ നിന്നുമുള്ള ജീവിത രീതി വിവരങ്ങള്‍ പരിഗണിച്ചാണ് ജീവിതചിലവ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിറ്റികളുടെ ലിസ്റ്റില്‍ സാധനങ്ങളുടെയും, സേവനങ്ങളുടെയും ചിലവ് ഏറ്റവും കുറവ് ഉള്ളത് മുംബൈയില്‍ ആണ്. ഏറ്റവും കൂടുതല്‍ ഷാന്‍ഗായ് തൊട്ടു പിറകെ ഹോങ്കൊങ്ങ്, സിംഗപ്പൂര്‍ തുടങ്ങിയ സിറ്റികളിലും ആണ്.