ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി; കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റര്‍ വരെ ഉയരാൻ സാധ്യത

0

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഒഡീഷാ തീരതെത്തി. മണിക്കൂറില്‍ 170 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലാകും ചുഴലിക്കാറ്റ് വീശുക. കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്തകാറ്റും മഴയും തുടരുകയാണ്. ഇന്നുരാത്രിയോടെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം അടയ്ക്കാന്‍ ഡി.ജി.സി.എ നിര്‍ദേശം നല്‍കി.