കോട്ടയം, കടുത്തുരുത്തി; മോന്സ് ജോസഫ് എം .എല് .എ യുടെ മകന് ഇമ്മാനുല് കഴുത്തില് കയര് കുരുങ്ങി മരിച്ചു.ഇന്ന് രാവിലെ 8.30 ന് വീട്ടില് കളിക്കുന്നതിനിടയില് കഴുത്തില് കയര് കുരുങ്ങിയാണ് മരണം . രാവിലെ പള്ളിയില് പോയി വന്നതിനു ശേഷം മുറിക്കുള്ളില് നാളത്തെ പരീക്ഷക്കു വേണ്ടി പഠിക്കുന്നതിനിടയില് കളിക്കുമ്പോഴാണ് മരണം സംഭവിച്ചത് . പള്ളിയില് നിന്ന് വന്നതിനു ശേഷം മുറിക്കുള്ളില് കയറിയ മകനെ കുറെ നേരമായിട്ടും കാണാതായപ്പോള് മുറിക്കുള്ളില് കയറി നോക്കിയപ്പോഴാണ് കഴുത്തില് കയര് കുരുങ്ങി മരിച്ച നിലയില് കണ്ടത് . 9 -)oക്ലാസ്സില് പഠിക്കുന്ന ഈ 13 വയസ്സുകാരന്റെ മരണം വീട്ടു കാരെയും , നാടിനെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി, കോട്ടയം മെഡിക്കല് കോളേജില് പോസ്റ്റ് മാര്ട്ടം നടത്തി .മുട്ടുചിറ മിഷന് ആശുപത്രിയില് പൊതു ദര്ശനത്തിനു വെച്ച മൃതശരീരത്തില് നാട്ടുകാരും , ജനകീയ പൌരന്മാരും രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അര്പ്പിച്ചു . തുടര്ന്നുള്ള ചടങ്ങുകളില് പങ്കു കൊള്ളാന് നിരവധി കോണ്ഗ്രസ് നേതാക്കള് കടുത്തുരുത്തിയില് എത്തി ചേര്ന്നിട്ടുണ്ട്
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള് വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്. മലിനീകരണത്തെ തുടര്ന്നുള്ള അപകടമുന്നറിയിപ്പുകള് വകവെക്കാതെയാണ് ആയിരങ്ങള് യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തിയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13...
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
വിവാഹ ചടങ്ങിൽ സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല് മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും
പാലക്കാട്: എല്ഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുല് മാങ്കൂട്ടത്തിലും ഷാഫി പറമ്പില് എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും...
30 വർഷം നീണ്ട പുകവലിയാണ് നിർത്തിയത്; ഞാനൊരു നല്ല റോള് മോഡലല്ല; ആരാധകരോട് ഷാരൂഖ് ഖാന്
പുകവലി ശീലം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഷാരുഖ് ഖാന് വെളിപ്പെടുത്തിയത്. നവംബര് രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആന്ഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. താരത്തിന്റെ ആരാധകര് ഈ...
വയനാട് നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള് പിടികൂടി
വയനാട് തോല്പ്പെട്ടിയില് നിന്ന് ഭക്ഷ്യക്കിറ്റുകള് പിടികൂടി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ്. രാഹുല് ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള് പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്ന്ന മില്ലില്...