കഴിഞ്ഞ ജന്മത്തിൽ ഇയാളാണ് എന്നെ കൊന്നത്; ഞെട്ടിപ്പിക്കുന്ന തെളിവോടെ കൊലയാളിയെ ചൂണ്ടിക്കാട്ടി ബാലൻ

0

ഗോലൻ ഹെെറ്റ്സ് ​: പുനർജ്ജന്മം എന്നത് ഇന്നും വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ഇതേ കുറിച്ച ശാസ്ത്രലോകം പല പഠനങ്ങൾ നടത്തികൊണ്ടിരിക്കയാണ്. പുനർജന്മ്മം എന്നൊരു പ്രതിഭാസമുണ്ടെന്ന് ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത കാര്യമാണ്. ഇതിനെ കുറിച്ച പലർക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ സിറിയയിലെ ഗോലൻ ഹെെറ്റ്സിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. അവിടുത്തെ മൂന്ന് വയസുകാരൻ ബാലന്റെ വെളിപ്പെടുത്തലാണ് ശാസ്ത്രലോകത്തെ പൊലും ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ജന്മത്തിലെ തന്റെ കൊലയാളിയെ തെളിവ് സഹിതം ബാലൻ ചൂണ്ടി കാട്ടിയിരിക്കുകയാണ്. കഴി‍ഞ്ഞ ജന്മത്തിൽ താൻ വേറെ ഒരാളാണെന്നും തന്നെ ഒരാൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതാണെന്നുമാണ് 2014ൽ ബാലൻ പറഞ്ഞത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ആരും കാര്യമായി എടുത്തില്ല .

താൻ മരണപ്പെട്ട ഗ്രാമത്തെപ്പറ്റിയും ബാലൻ നാട്ടുകാരോട് പറഞ്ഞപ്പോൾ അവിടെ ചെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. അന്വേഷണത്തിൽ കുട്ടി പറയുന്ന പോലെ ഒരാൾ അവിടെ നിന്ന് നാല് വ‍ർഷം മുമ്പ് കാണാതായെന്നും അവിടുത്തെ നാട്ടുകാരും സമ്മതിച്ചു. തുട‌ർന്ന് കൊലപാതകിയുടെ പേരും കുട്ടി വെളിപ്പെടുത്തി. അക്കാര്യം അയാളോട് അന്വേഷിച്ചപ്പോൾ ഭയപ്പെടുകയും കുറ്റം സമ്മതിക്കുകയും ചെയ്‌തില്ല.

എന്നാൽ പിന്നീട് കുട്ടി പറഞ്ഞ ഓരോ കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു. കുട്ടി മൃതദേഹം എവിടെയാണ് കിടക്കുന്നതെന്ന് കാണിച്ചു കൊടുക്കുകയും.അവിടെ കുഴിച്ച് നോക്കിയപ്പോൾ തലയിൽ വെട്ട് കൊണ്ട് മരിച്ച ഒരാളുടെ മൃതദേഹം ലഭിക്കുകയും. മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കൂടി ബാലൻ കാണിച്ച് കൊടുത്തപ്പോൾ കൊലയാളി കുറ്റം സമ്മതിക്കുകയായിരുന്നു.

“Children Who Have Lived Before: Reincarnation Today” എന്നാ പുസ്തകത്തിൽ ഈ കുട്ടിയുടെ പുനർജന്മത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ജനിക്കുമ്പോൾ തന്നെ തലയിൽ നീളത്തിലുള്ള ചുവന്ന പാടുകളോട് കൂടിയാണ് ബാലൻ ജനിച്ചത്. ഇവരുടെ വിശ്വാസ പ്രകാരം ജനിക്കുമ്പോൾ തന്നെ ശരീരത്തിലുണ്ടാകുന്ന പാടുകൾ കഴിഞ്ഞ ജന്മത്തിലേതാണെന്നും ഇത് ആ വ്യക്തിയുടെ പുനർജന്മമാണെന്നുമാണ്. പിനീട് കുട്ടി വലുതായി തിരിച്ചറിവ് എത്തിയപ്പോൾ തന്റെ മരണകാരണം വെളിപ്പെടുത്തി. കുഞ്ഞിനെ അവർ താൻ മരണപ്പെട്ട ഗ്രാമത്തിലേക്ക് കൊണ്ടുപോയി ഗ്രാമവും ഗ്രാമവാസികളെയും കണ്ടപ്പോൾ തന്നെ അവനു തന്റെ കഴിഞ്ഞ ജന്മത്തിലെ പേരും ആളുകളെയും തിരിച്ചറിയാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.