40 വര്‍ഷത്തെ സേവനം , മലേഷ്യ എയര്‍ലൈന്‍സില്‍ 40% കിഴിവ്

0

കൊച്ചി : 40 വര്‍ഷത്തെ സേവനം പ്രമാണിച്ച് മലേഷ്യ എയര്‍ലൈന്‍സ്‌ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് ഏഷ്യ ,ഓസ്ട്രേലിയ ,ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ആകര്‍ഷണീയമായ പാക്കേജുകള്‍ നല്‍കുന്നത് .സിംഗപ്പൂരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിനു വെറും 17,857 രൂപ മാത്രമാണ് .ജൂലൈ 18-നു മുന്‍പായി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുക .ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച് നവംബര്‍ 30 വരെ യാത്ര ചെയ്യുവാന്‍ സാധിക്കും .30 കി.ഗ്രാം ബാഗേജ് സൗജന്യമായി നല്‍കുമെന്ന് മലയാളത്തിലുള്ള പരസ്യത്തില്‍ പറയുന്നുണ്ട് .എയര്‍ലൈന്‍സ്‌ സൈറ്റ് വഴിയോ എജന്റ്റ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ് .