കേരളത്തിന്‌ ഐ ഐ ടി..

0

ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി..
ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ്‌  എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന്‌ ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. അഞ്ഞൂറ്കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുവേണ്ടി പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

സാങ്കേതിക മേഖലയില്‍ ഉപരിപഠനത്തിന് സ്വന്തമായൊരു സ്ഥാപനം എന്നത്, മലയാളികള്‍ കുറെ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമായിരുന്നു. ഇതുവരെ, ഇതിനായി നമ്മള്‍ ആശ്രയിച്ചിരുന്നത്, കേരളത്തിന്‌ വെളിയിലുള്ള പതിനാറ് ഐഐടി കളെ ആയിരുന്നു. പുതിയ ഐഐടി വരുന്നതോടെ, നമ്മുടെ സാങ്കേതികവിദ്യാഭ്യാസം  കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രത്യാശിക്കാം.