മലയാള സിനിമയുടെ പെരുംതച്ചന്‍ ഇനി ഓര്‍മ്മകളില്‍

0

തിരുവനന്തപുരം: മലയാള സിനിമയുടെ പെരുംതച്ചന്‍,  അതുല്യ നടന വിസ്മയം ഇന്ന് രാവിലെ 3.45  നു ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു. തിരുവനന്തപുരത്തുള്ള  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു 77 വയസായിരുന്നു. ഒരു മാസത്തോളമായി  അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1979 ല് പുറത്തിറങ്ങിയ 'ഉള്ക്കടല്' എന്ന ചിത്രത്തില് ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയില് അരങ്ങേറിയ സുരേന്ദ്രനാഥ് തിലകന് എന്ന തിലകന് കഴിഞ്ഞ 33 വര്ഷങ്ങളായി പല വ്യത്യസ്ത വേഷങ്ങളിലൂടെ വെള്ളിത്തിരയില് നമ്മെ വിസ്മയിപ്പിച്ചു.എഴുപതുകളില്  നാടകവേദികളിലെ നിറസാന്നിധ്യമായിരുന്ന തിലകന് അതിലൂടെ ആര്ജ്ജിച്ച നടന വൈഭവം ചലച്ചിത്രത്തില് നാടകീയതയില്ലാതെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കാന് കഴിഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ ഇരുനൂറില് പരം ചിത്രങ്ങളിലൂടെ നമ്മള് കണ്ടറിഞ്ഞതാണ്. 1956 ല് ഇന്റര് മീഡിയറ്റ് വിദ്യാഭ്യാസ കാലയളവില് നാടകത്തിലെത്തിയ തിലകന് മുണ്ടക്കയം നാടക സമിതി, കേരള പീപ്പിള്സ് ആര്ട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ.ആന്റണിയുടെ സമിതിയിലും പ്രവര്ത്തിച്ചു. കൂടാതെ ആള് ഇന്ത്യ റേഡിയോയിലും നാടകങ്ങള് ചെയ്ത തിലകന് സിനിമയില് ആദ്യമായി മുഖം കാണിക്കുന്നത് 1979 ലാണെങ്കിലും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 1981 ല് കോലങ്ങള് എന്ന ചിത്രത്തിലാണ്. അതിലെ കള്ളുവര്ക്കി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചതിലൂടെ മലയാള സിനിമയില് കാലുറപ്പിക്കുകയായിരുന്നു അദ്ദേഹം.  അന്ന് മുതല് സിനിമയില് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കിരീടം, ചെങ്കോല്, നായകന്, സ്ഫടികം, നരസിംഹം, വീണ്ടും ചില വീട്ടുകാര്യങ്ങള്, ചിന്താമണി കൊലക്കേസ് തുടങ്ങി  ഒരിക്കലും വിസ്മരിക്കാനാവാത്ത വേഷങ്ങള് നിരവധിയാണ് ഈ മഹാനടന് നമുക്ക് സമ്മാനിച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രഞ്ജിത്തിന്റെ ഇന്ത്യന് റുപ്പിയിലൂടെ ശക്തമായൊരു തിരിച്ചു വരവായിരുന്നു തിലകന് ചെയ്തത്. 1990 ല് പെരുന്തച്ചന്, 1994 ല് ഗമനം,സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനും 1982 -ലും (യവനിക), 1985(യാത്ര), 1986(പഞ്ചാഗ്നി), 1987(തനിയാവര്ത്തനം), 1988( മുക്തി,ധ്വനി), 1998(കാറ്റത്തൊരു പെണ്പൂവ് എന്നീ ചിത്രങ്ങള്ക്ക് മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന അവാര്ഡിന് അര്ഹനായതു കൂടാതെ 1988 ല് ഋതുഭേദം എന്ന ചിത്രത്തിന് മികച്ച സഹനടനും 2007 ല് ഏകാന്തം എന്ന ചിത്രത്തിന് സ്പെഷ്യല് ജൂറി അവാര്ഡും ദേശീയ തലത്തിലും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനു പുറമേ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് നല്കുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഉള്പ്പെടെ മറ്റ് നിരവധി അവാര്ഡുകളും വാങ്ങിയ ഇദ്ദേഹത്തെ 2009 ല് രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
അദ്ദേഹത്തിന്‍റെ ആകസ്മികമായ വിയോഗം കലാ സ്നേഹികള്‍ക്ക് ഒരു വലിയ നഷ്ടമാകും. ഷമ്മി തിലകന്‍, ഷാജി തിലകന്‍, ഷിബു തിലകന്‍ ഷോബി തിലകന്‍ സോണിയാ തിലകന്‍ സോഫിയ തിലകന്‍ എന്നിവരാണ് മക്കള്‍.