തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ: പല ജില്ലകളിലും അടുത്തഘട്ടം സാമൂഹികവ്യാപനം

0

കോഴിക്കോട്: സമൂഹവ്യാപനഭീതി നിലനിൽക്കുന്ന നാദാപുരത്തിന് അടുത്തുള്ള തൂണേരിയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 600 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു ചില ജില്ലകളിലും ഇതിനോടകം തന്നെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അടുത്ത ഘട്ടം സാമൂഹിക വ്യാപനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തൂണേരിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. പഞ്ചായത്ത് ഭാരവാഹികൾക്ക് ഉൾ‌പ്പെടെയുള്ളവർക്കാണ് രോഗം സ്ത്രീകരിച്ചിരിക്കുന്നത്. തൂണേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് 47 പേർക്കു രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് ഭാരവാഹികൾക്കടക്കം കോവിഡ് ബാധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫിസിലെ എല്ലാ ജീവനക്കാരെയും അവിടെയെത്തിയ ജനങ്ങളെയും പരിശോധിക്കേണ്ടിവരും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തൂണേരി പഞ്ചായത്തിലെ നാലാം വാർഡ് സ്വദേശിനിയായ 67-കാരിക്കാണ് പ്രദേശത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കാലിന് ശസ്ത്രക്രിയ ചെയ്യാനായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അതിലുള്ളവരേയും പരിശോധിച്ചപ്പോൾ തൂണേരി ഗ്രാമത്തിലാകെ വൈറസ് പടർന്ന് വിവരം പുറത്തറിയുന്നത്. ഇവരുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം ബാധിച്ച സ്ത്രീ പല മരണവീടുകളിലും എത്തിയിരുന്നതായി ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിലേറെയും ഈ മരണവീടുകളിൽ എത്തിയവരാണ്. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഒരു മരണവീട്ടിലേക്കും ഇവർ പോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകൻ കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് പള്ളിയിലെത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത്രയേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും ക്ലസ്റ്ററായി തൂണേരി മാറുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.