വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ സിംഗപ്പൂരില്‍ ജോലിക്കായി ശ്രമം

0

കോട്ടയം : സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ ഫേ്‌ളാ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലേക്കാണ് ആസ്​പത്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി തരപ്പെടുത്താന്‍ ശ്രമിച്ചത്‌ . കമ്പനിയുടെ ഹൈദ്രബാദ് ഓഫീസില്‍നിന്ന് സ്ഥാപനത്തിലേക്ക് ഇടുക്കി അണക്കര സ്വദേശിനി നല്‍കിയ സര്‍ട്ടിഫിക്കറ്റ് എമിഗ്രേഷന്‍ പരിശോധനയ്ക്കായി ആസ്​പത്രിയിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 10ന് ആസ്​പത്രിയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജമാണെന്ന് മനസ്സിലായതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

 
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈല്‍ മേരി ക്യൂന്‍ ആസ്​പത്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി നിര്‍മ്മിച്ചത്.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ ഫേ്‌ളാ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലേക്കാണ് ആസ്​പത്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കമ്പനിയുടെ ഹൈദ്രബാദ് ഓഫീസില്‍നിന്ന് സ്ഥാപനത്തിലേക്ക് ഇടുക്കി അണക്കര സ്വദേശിനി നല്‍കിയ സര്‍ട്ടിഫിക്കറ്റ് എമിഗ്രേഷന്‍ പരിശോധനയ്ക്കായി ആസ്​പത്രിയിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 10ന് ആസ്​പത്രിയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജമാണെന്ന് മനസ്സിലായതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു.
 
2004 സപ്തംബര്‍ മാസം മുതല്‍ 2008 ഒക്‌ടോബര്‍ വരെ ആസ്​പത്രിയില്‍ ബയോ കെമിസ്റ്റ് കം ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തതായാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. ഇക്കാലയളവില്‍ സര്‍ട്ടിഫിക്കറ്റില്‍ പേരുള്ള അണക്കര സ്വദേശിനി ആസ്​പത്രിയില്‍ ജോലി ചെയ്തിട്ടില്ലയെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആസ്​പത്രി അധികൃതര്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.സിംഗപ്പൂരില്‍ ജോലിക്കായി വരാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തിരിച്ചടിയാണ്.
 
ഇത്തരത്തില്‍ പലയിടത്തുനിന്ന് ആസ്​പത്രിയിലേക്ക് അന്വേഷണങ്ങള്‍ വരാറുണ്ടായിരുന്നുവെന്നും ഇത്തവണ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് അയച്ച് അന്വേഷണം നടത്തിയതെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി എസ്.ഐ. ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.