ഇന്ന് മണ്ഡലപൂജ

0

വ്രത ശുദ്ധി യുടെ നാല്‍പത്തി ഒന്നു നാളുകള്‍ക്ക് ഇന്ന് പരിസമാപ്തി. മണ്ഡലകാലം പൂര്‍ത്തിയാവുമ്പോള്‍ ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പ ഭഗവാനെ കണ്കുളിര്‍ക്കെ കണ്ട് ലക്ഷോപലക്ഷം മലയിറങ്ങും.

പന്തളം രാജകൊട്ടാരത്തില്‍ നിന്നും ആറന്മുള പാര്‍ത്ഥ അമ്പലത്തില്‍ എത്തിച്ച തങ്ക അങ്കി പ്രത്യേക രഥത്തില്‍ പമ്പ ബേസ് ക്യാമ്പിലും അവടെനിന്നു അയ്യപ്പ സേവാ സംഘം തലയിലേന്തി സന്നിധാനത്തും എത്തിക്കും. 1973 ല്‍ തിരുവതാംകൂര്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ് 400 പൊന്‍പണ തൂക്കമുള്ള തങ്ക ആഭരണങ്ങള്‍ ഭാഗവാനായി നല്‍കിയത്. ആ തങ്ക പ്രഭാപൂരത്തിലാണ് മാമലവാസന്‍ മണ്ഡലപൂജ കൈകൊള്ളുന്നത്.

വന്‍പിച്ച ജനബാഹുല്യവും,തിരക്കും കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ആണ് പമ്പയിലും, സന്നിധാനത്തും, ഏര്‍പ്പാടു ചെയ്തിടുള്ളത് .

അത്താഴ പൂജക്ക്‌ ശേഷം ഹരിവരാസനം പാടി ഇന്ന് നട അടച്ചാല്‍ ഈ വര്‍ഷത്തെ മണ്ഡല തീര്‍ത്ഥാടന കാലത്തിനു പൂര്‍ണ പരിസമാപ്തി ആകും.

ഡിസംബര്‍ 30 നു വീണ്ടും നട തുറക്കുമ്പോള്‍ ഈ വര്‍ഷത്തെ രണ്ടാം തീര്‍ത്ഥാടന കാലം തുടങ്ങും. പൊന്നമ്പല മേടും പൂങ്കാവനവും മകരവിളക്ക്‌ ഉത്സവത്തിനായി വീണ്ടുമപ്പോള്‍ അണിഞ്ഞൊരുങ്ങും. ജനുവരി 14 മകരസംക്രമത്തോടെ ഉത്സവം അവസാനിക്കും.

സിംഗപ്പൂരിലെ അമ്പലങ്ങളിലും  പ്രത്യേക മണ്ഡല പൂജകള്‍  നടക്കുന്നുണ്ട്.. തോപായോ അമ്പലത്തില്‍ വിശേഷാല്‍ ഉഭയപൂജയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.