ഡല്‍ഹി പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് മാറ്റുന്നു

0

ഡല്‍ഹി : ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടു പോകുന്നു. സിംഗപ്പൂരിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കത്തിന് മുതിരുന്നത്.ബുധനാഴ്ച രാത്രിയില്‍ സിംഗപ്പൂരില്‍ എത്തിക്കും എന്നാണ് അനൌദ്യോഗിക വിവരം.സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റാനാണ് സാധ്യത.അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏഷ്യയിലെ തന്നെ പേരുകേട്ട ആശുപത്രിയാണ് മൗണ്ട് എലിസബത്ത് .രജനികാന്തിനെ കുറച്ചുനാള്‍ മുന്‍പ് ഇതേ ആശുപത്രിയില്‍ ചികില്‍സക്കായി കൊണ്ട് വന്നിരുന്നു .കൂടുതല്‍ വിവരങ്ങള്‍ അല്പസമയത്തിനു ശേഷം ലഭ്യമാകും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .