കൊച്ചി എയര്‍പോര്‍ട്ട് കണ്ടു ടോണി ഞെട്ടി ; കൊച്ചിയും എയര്‍ഏഷ്യയുടെ ഹബ് ?

0

കൊച്ചി :സിയാലിനെ എയര്‍ ഏഷ്യ – ടാറ്റ സംയുക്ത വിമാനക്കമ്പനിയുടെ ഹബ് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി  ടോണി ഫെര്‍ണാണ്ടസ് ചര്‍ച്ച നടത്തി. കൊച്ചിഎയര്‍പോര്‍ട്ടിലെ  സൗകര്യങ്ങള്‍ ലോകോത്തരനിലവാരമുള്ളതാണെന്നും ഇവിടെ വന്നതിനുശേഷമാണ് തനിക്കത് മനസ്സിലായതുമെന്നും ടോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .ലൈസന്‍സ് ലഭിച്ചാല്‍ കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.വിമാന ഇന്ധനത്തിന്റെ നികുതി നിരക്ക് കൊച്ചിയില്‍ കൂടുതലാണ്. ഇതുകുറയ്ക്കണമെന്ന ആവശ്യം കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പതിനാല് ദിവസത്തിനകം തങ്ങളുടെ ആവശ്യങ്ങളടങ്ങിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന് പ്രതിദിനം എട്ട് സര്‍വ്വീസുകള്‍ നടത്താനാണ് എയര്‍ ഏഷ്യ ലിമിറ്റഡ് തീരുമാനം. കൊച്ചിയില്‍ നിന്ന് ബാങ്കോക്ക്‌ സര്‍വീസ്‌ ഉടന്‍ ആരംഭിക്കുമെന്നും പ്രതിനിധികള്‍ ഉറപ്പു നല്‍കി .

ചെലവ് കുറഞ്ഞ സര്‍വീസുകളാണ് എയര്‍ ഏഷ്യ – ടാറ്റ വിമാനകമ്പനിയുടെ ലക്ഷ്യം. ആഭ്യന്തര സര്‍വീസുകളും കുറഞ്ഞ നിരക്കില്‍ നടത്തും. പ്രതിവര്‍ഷം പത്തുവിമാനങ്ങള്‍ സര്‍വീസിന് ഉള്‍ക്കൊള്ളിച്ച് വേറിട്ട വിപണിയാണ് പുതിയ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ ലക്ഷ്യം. മലേഷ്യന്‍ കമ്പനി എയര്‍ഏഷ്യ, ടാറ്റ, ടെലക്‌സ്ട്ര എന്നിവയുടെ സംയുക്ത സംരംഭമായിട്ടാണ് പുതിയ വിമാനക്കമ്പനി വരുന്നത്. ഈവര്‍ഷം അവസാനം മൂന്നു വിമാനങ്ങളുമായി കമ്പനിയുടെ ആദ്യ സര്‍വീസുകള്‍ ആരംഭിക്കും. 1200 കോടിയുടെ ഇന്ത്യന്‍ സിവില്‍ വ്യോമയാന വിപണിയില്‍ ആരുടേയും പങ്ക് കവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എയര്‍ ഏഷ്യയ്ക്ക് സ്വന്തമായ സ്ഥാനമാണ് ഉദ്ദേശിക്കുന്നതെന്നും ചീഫ് എക്‌സ്‌ക്യൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു. 

ഇന്ത്യന്‍ ജനതയില്‍ കാര്യമായ പങ്ക് ഓണ്‍ലൈന്‍ ബുക്കിംഗിനെ ആശ്രയിച്ചുവരുന്നതിനാല്‍ ഏജന്റുമാരെ ഒഴിവാക്കി വന്‍തോതിലുള്ള ടിക്കറ്റ് ബുക്കിംഗിന് കഴിയും. വളരെ ചെലവുകുറഞ്ഞതും ചെലവു ചുരുക്കിയുമുള്ള പ്രവര്‍ത്തന സംവിധാനമാണ് എയര്ഏഷ്യ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ 90% ടിക്കറ്റും ഏജന്റുമാര്‍ വഴി വില്‍ക്കുമ്പോള്‍ മലേഷ്യന്‍ കമ്പനിയുടെ 80% വില്‍പ്പനയും ഓണ്‍ലൈനിലൂടെയാണെന്നു ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു. 

ഇന്ത്യന്‍ ജനതയില്‍ കാര്യമായ പങ്ക് ഓണ്‍ലൈന്‍ ബുക്കിംഗിനെ ആശ്രയിച്ചുവരുന്നതിനാല്‍ ഏജന്റുമാരെ ഒഴിവാക്കി വന്‍തോതിലുള്ള ടിക്കറ്റ് ബുക്കിംഗിന് കഴിയും. വളരെ ചെലവുകുറഞ്ഞതും ചെലവു ചുരുക്കിയുമുള്ള പ്രവര്‍ത്തന സംവിധാനമാണ് എയര്ഏഷ്യ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ 90% ടിക്കറ്റും ഏജന്റുമാര്‍ വഴി വില്‍ക്കുമ്പോള്‍ മലേഷ്യന്‍ കമ്പനിയുടെ 80% വില്‍പ്പനയും ഓണ്‍ലൈനിലൂടെയാണെന്നു ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു. –