പ്രായത്തെ തോല്പിക്കുന്ന പ്രണയം…; ഈ 50 താം വിവാഹ വാർഷിക വീഡിയോ സൈബർലോകം ഏറ്റെടുത്ത് കഴിഞ്ഞു

1

പ്രണയത്തിനു പ്രായം വെല്ലുവിളി അല്ലെന്നു തെളിയിക്കുകയാണ് പഞ്ചാബിൽ നിന്നുമുള്ള ദമ്പതികളുടെ ഈ അമ്പതാം വിവാഹ വാർഷിക വീഡിയോ.പഞ്ചാബി ഗാനത്തിനൊപ്പമാണ് ദമ്പതികൾ ചുവടുവെയ്ക്കുന്നത്. യുവാക്കളുടെ ചുറുചുറുക്കോടെയാണ് ഇരുവരുടെയും ആസ്വദിച്ചുള്ള നൃത്തം. അതി മനോഹരമായ ചുവടുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല ദമ്പതികളുടെ നൃത്തം കണ്ടാൽ. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപേരാണ് അശംസകളും അഭിനന്ദനവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ഈ പ്രണയ വീഡിയോ സമൂഹമാധ്യങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.