എയര്‍ ഏഷ്യ -മലിന്‍ഡോ നിരക്കുയുദ്ധം തുടരുന്നു ,മലിന്‍ഡോയില്‍ റിട്ടേണ്‍ ടിക്കറ്റിന് S$212 മാത്രം

0

കൊലാലംപൂര്‍ : മലിന്‍ഡോ വീണ്ടും നിരക്കുകള്‍ കുറച്ചു.മലിന്‍ഡോ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊലാലംപൂര്‍ വഴി  സര്‍വീസ് തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച S$270  റിട്ടേണ്‍ ടിക്കറ്റിനു മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഏഷ്യ നിരക്കുകള്‍ കുറച്ച് S$257  റിട്ടേണ്‍ ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ എയര്‍ ഏഷ്യയുമായി നേരിട്ട് മത്സരിക്കാന്‍ തന്നെയാണ് മലിന്‍ഡോയുടെ നീക്കം. ഏറ്റവും പുതിയ ഓഫര്‍ പ്രകാരം സിംഗപ്പൂര്‍ -കൊച്ചി ടിക്കറ്റിനു വെറും S$212 (10,000 രൂപ)  നല്‍കിയാല്‍ മതിയാകും .30 കി.ഗ്രാം  ബാഗേജ് ,ഭക്ഷണം ഉള്‍പ്പടെയാണ് മലിന്‍ഡോയുടെ ഈ ഓഫര്‍ .വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും സന്തോഷം നല്‍കുന്നതാണ് ഏറ്റവും പുതിയ ഓഫര്‍.ആളുകള്‍ വര്‍ഷത്തില്‍ പല തവണ നാട്ടിലേക്ക് യാത്ര ചെയ്യുവാന്‍ പ്രചോദനം നല്‍കുന്നതാണ് പുതിയ നിരക്കുകള്‍ .നിരക്കുയുദ്ധം മൂലം ഡിസംബര്‍ കാലയളവിലെ ടിക്കറ്റ് നിരക്കുകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുകള്‍ കാണുന്നുണ്ട് .

 
സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂര്‍ വഴി കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്കുകള്‍ 
 
മലിന്‍ഡോ എയര്‍             – S$212
എയര്‍ ഏഷ്യ                  – S$257
മലേഷ്യന്‍ എയര്‍ലൈന്‍സ്‌   – S$319
 
സിംഗപ്പൂര്‍ നേരിട്ട് കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്കുകള്‍ 
 
സില്‍ക്ക് എയര്‍                – S$469
ടൈഗര്‍ എയര്‍                  – S$310