സന്തോഷവാര്‍ത്ത‍ ; കാത്തിരിപ്പിനൊടുവില്‍ മലിന്‍ഡോ എയര്‍ തിരുവനന്തപുരത്തേക്ക്

0

കൊലാലംപൂര്‍ : തെക്കന്‍ കേരളത്തിലെ മലയാളിക്ക് ആശ്വാസമായി കൊലാലംപൂര്‍ -തിരുവനന്തപുരം വിമാന സര്‍വീസുമായി മലിന്‍ഡോ എയര്‍ .എയര്‍ ഏഷ്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച രൂട്ടിലേക്കാണ് മലിന്‍ഡോ എയര്‍ സര്‍വീസ് തുടങ്ങുന്നത്.എയര്‍ ഏഷ്യ തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുവാനുള്ള നീക്കത്തിന് തൊട്ടു മുന്നലെയാണ് മലിന്‍ഡോ എയര്‍ സര്‍വീസ് പ്രഖ്യാപിച്ചത്.വിശാഖപട്ടണം സര്‍വീസും ആരംഭിക്കുമെന്ന് എയര്‍ലൈന്‍സ്‌ അധികൃതര്‍ അറിയിച്ചു .

സമയം ,ദിവസങ്ങള്‍ ,നിരക്ക് എന്നീ വിവരങ്ങള്‍ അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും.ടൈഗര്‍ എയര്‍ സര്‍വീസ് ഉപേക്ഷിച്ചെങ്കിലും മലിന്‍ഡോ എയറിന്റെ വരവ് തിരുവനന്തപുരത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് .