കേരള സാഹിത്യ അക്കാഡമി സാഹിത്യ ശില്‍പശാല ജൂണ്‍ 7 ന്

0

കേരള സാഹിത്യ അക്കാഡമി സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസിന്‍റെ സഹകരണത്തോടെ നടത്തുന്ന സാഹിത്യ ശില്‍പശാല “അക്ഷരപ്രവാസം” ജൂണ്‍ 7 ന് സെംബവാങ് ക്രസന്‍റിലുള്ള കാന്‍ബറ സിസി തിയേറ്ററില്‍ വെച്ച് നടക്കും. കേരള സാഹിത്യ അക്കാഡമി സിംഗപ്പൂരില്‍ ഇതാദ്യമായാണ് ഒരു സാഹിത്യ പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 9:30 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്ക്, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സാഹിത്യ ശില്പശാലയുടെ ഉത്ഘാടനം അക്കാഡമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ഉത്ഘാടനം ചെയ്യും. എം.എല്‍.ഇ.എസ് പ്രസിഡന്‍റ് ജയദേവ് ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും.

SMLF പ്രതിനിധികളായ പ്രമോദ്, സുരേഷ് കുമാര്‍, കാന്‍ബറ സിസി ചെയര്‍മാന്‍ ദൈവാനി, ഇതളുകള്‍ എഡിറ്റര്‍  സത്യന്‍ പൂക്കൂട്ടത്, ഗാലക്സി സില്‍വര്‍സ്റ്റാര്‍ പ്രതിനിധി ഡോ. സുനിതാ നായര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധി രാഗേഷ്, എന്‍ബികെഎല്‍ പ്രതിനിധി ജയപ്രഗേശം, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്‍റ് രാജീവ് നായര്‍, കല സിംഗപൂര്‍ പ്രസിഡന്‍റ് ഐസക് വര്‍ഗീസ്‌, സൂര്യ സിംഗപ്പൂര്‍ പ്രതിനിധി കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന്, “സര്‍ഗ്ഗാത്മക സാഹിത്യവും മാധ്യമങ്ങളും” എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാലയ്ക്ക് സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതിയംഗം പി.കെ പാറക്കടവ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് സുബാഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് ശേഷം ഗായത്രി ഗോപാല്‍ അവതരിപ്പിക്കുന്ന “നൃത്തശില്‍പം”, സിംഗപ്പൂരിലെ കവികള്‍ അവതരിപ്പിക്കുന്ന “കവിയരങ്ങ്” എന്നിവ നടക്കും.

മലയാള സാഹിത്യത്തിലെ പ്രവാസജീവിതം എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാലയ്ക്ക്, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, എം.കെ ഭാസി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‍ പെരുമ്പടവം ശ്രീധരന്‍ “എന്‍വി കൃഷ്ണവാര്യര്‍ ശതാബ്ദി പ്രഭാഷണം നടത്തും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്റ് ജയകുമാര്‍ ബിബിഎം , കാന്‍ബറ സിസി, സി.സിഎംസി ചെയര്‍പെഴ്സണ്‍ കല്യാണി വര എന്നിവര്‍ മുഖ്യ അതിഥികളാകും.

കവിയരങ്ങില്‍ കവിതകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവാസി എക്സ്പ്രസുമായി ബന്ധപ്പെടണമെന്ന്‍ സംഘാടക സമിതി ചെയര്‍മാന്‍ പനയം ലിജു, കണ്‍വീനര്‍ വെണ്‍മണി ബിമല്‍രാജ് എന്നിവര്‍ അറിയിച്ചു.

സാഹിത്യ ശില്‍പശാലയുടെ സംഘാടനസഹായം നല്‍കുന്നത് കാന്‍ബറ സിസി, കല, എം.ഐ.എസ് എന്നിവരാണ്.

പരിപാടിയിലേക്ക് എല്ലാ ഭാഷാസ്നേഹികളെയും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: PH: +65-8332 2959 / email: [email protected]