ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്

0

ദോഹ: ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ എന്ന നിലയിലാണ് തിങ്കളാഴ്ച മുചല്‍ ചൈ സതേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചൈന സതേണ്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേസും കോഡ് ഷെയര്‍ കരാര്‍ പ്രഖ്യാപിച്ചത്.

ചൈ​ന​യി​ലെ ബെ​യ്ജി​ങ്, ഷാ​ങ്ഹാ​യ്, ഗ്വാ​ങ്ചു, ഹാ​ങ്ചു ഉ​ൾ​പ്പെ​ടെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സി​നു പു​റ​മെ​യാ​ണ് ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം. ഏ​റെ സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊന്ന് എന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന ചൈ​നീ​സ് എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പങ്കാളിത്തമെന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് സീ​നി​യ​ർ ഫി​നാ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ജാ​ത സു​രി പ​റ​ഞ്ഞു.