ഓണ്‍ലൈന്‍ പേമെന്‍റുകള്‍ ചെയ്യാന്‍ സെല്‍ഫി

0

പാസ്സ്‌വേര്‍ഡുകളും, പിന്‍ നമ്പരുമോന്നുമില്ലാതെ ഓണ്‍ലൈന്‍ പേമെന്‍റുകള്‍ ചെയ്യാന്‍ ഒരു പുതിയ ഒരു വഴി. ഫേസ് സ്കാന്‍! അതെ, പേമെന്‍റുകള്‍ ചെയ്യാന്‍ നിങ്ങളുടെ മൊബൈലില്‍ സെല്‍ഫി എടുത്താല്‍ മതിയാകും. ക്രെഡിറ്റ്കാര്‍ഡ് ഓണ്‍ലൈന്‍ പേമെന്‍റുകള്‍ക്ക് പുതിയൊരു പ്രോഗ്രാം ടെസ്റ്റ്‌ ചെയ്യുകയാണ് മാസ്റ്റര്‍ കാര്‍ഡ്. തെരഞ്ഞെടുത്ത 500 ഉപഭോക്താക്കളിലാണ് മുഖം തിരിച്ചറിയുന്ന പ്രോഗ്രാം പരീക്ഷിക്കുന്നത്.

ആളുകളെ തിരിച്ചറിയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ ഓര്‍ത്തിരിക്കുന്നതിനെയല്ല” –മാസ്റ്റര്‍ കാര്‍ഡ് എന്റര്‍പ്രൈസ് സേഫ്റ്റിയുടെയും സെക്യൂരിറ്റിയുടെയും തലവനായ അജയ് ഭല്ല സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതുതലമുറ ഇത് സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നു അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പേമെന്‍റുകള്‍ക്ക്, പാസ്സ്‌വേര്‍ഡും പിന്‍ നമ്പരുകളും ഒഴിവാക്കി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് മാസ്റ്റര്‍ കാര്‍ഡ്. ഫെസ്-സ്കാന്‍ കൂടാതെ ബയോമെട്രിക് സ്കാന്‍, ഹൃദയ സ്പന്ദനം, ശബ്ദം തിരിച്ചറിയുന്ന ടെക്നോളജിയെല്ലാം ഉള്‍പ്പെട്ട അടുത്ത ജനറേഷന്‍ സെക്യൂരിറ്റി വികസിപ്പിച്ചെടുക്കാനാണ് മാസ്റ്റര്‍ കാര്‍ഡ് ശ്രമിക്കുന്നത്.