ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതു സുന്ദര്‍ പിച്ചൈ

0

ലോകത്തെ ഏറ്റവും വലിയ  ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ ന്റെ സിഇഒയുടെ ശമ്പളം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. കാരണം  ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് തമിഴ്നാട്ടുകാരന്‍ സുന്ദര്‍ പിച്ചൈയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ 199 ദശലക്ഷം ഡോളറിന്റെ ഓഹരികളാണ്‌ പിച്ചൈ സ്വന്തമാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആണ്സുന്ദര്‍ പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്‍. അടുത്തിടെ ഗൂഗിള്‍ സിഇഒ ആയി നിയമിക്കപ്പെട്ട 43കാരനായ സുന്ദര്‍ പിച്ചൈയ്ക്ക് 273,328 ക്ലാസ് സി ഓഹരികളാണ് ലഭിച്ചത്. ഇതോടെ കമ്പനികളിലെ ഏറ്റവും ശമ്പളം പറ്റുന്ന ഡയറക്ടര്‍മാരിലൊരാളായി പിച്ചൈ മാറി. കഴിഞ്ഞ ആഴ്ച പബ്ലിക് ഫയലിംഗിലൂടെയാണ് ഗൂഗിള്‍ ഈ വിവരം വെളിപ്പെടുത്തിയത്.  

2004 മുതല്‍ ഗൂഗിളില്‍പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ്റ് 10നു നിയമിതനാവുകയായിരുന്നു. കമ്പനി യുടെ സി.ഇ.ഒ. ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉല്‍പന്നങ്ങളുടെ മേല്‍നോട്ട ചുമതല നിര്‍വ്വഹിക്കുകയായിരുന്നു.

വളരെ സാധാരണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി നിയമിതനായത് ഇന്ത്യയ്ക്ക് അഭിമാനം നിമിഷമാരുന്നു . മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുന്‍പ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യകാരന്‍.

ഏതൊരു വ്യക്തിക്കും പ്രചോദനം പകരുന്ന ജീവിതമാണ് സുന്ദര്‍ പിച്ചൈയുടേത്. രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ ചെന്നൈയിലെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല . സ്കൂള്‍ കാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) യില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു പിച്ചൈ. ടെക് വിദഗ്ധരെ സ്ഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. പെല്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടൺ സ്കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളില്‍ ചേരുന്നതിനു മുന്‍പ് പല ചെറുകമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയല്‍ കമ്പനിയില്‍ എഞ്ചിനീയറായും, മകെന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്മെന്റ് കൺസള്‍ട്ടന്റ് ആയും പിച്ചൈ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ലാണ് സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ എത്തുന്നത്. 2008-ല്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.തുടര്‍ന്ന് ഗൂഗിളിന്റെ ടൂള്‍ബാര്‍, ഡെസ്ക്ടോപ്പ് സെര്‍ച്ച്, ഗൂഗിള്‍ ഗിയര്‍ തുടങ്ങീ ആന്‍ഡ്രോയ്ഡ് വരെയുള്ള ഉല്‍പന്നങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2009 ല്‍ ഗൂഗിള്‍ ക്രോം ബുക്ക്, ഗൂഗിള്‍ ക്രോം ഒ.എസ്. എന്നിവയും 2010-ല്‍ വെബ്എം പദ്ധതിയുംഅവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 2013 ല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വിഭാഗം തലവനായി.  2014 ല്‍ ഗൂഗിള്‍ ഉല്‍പന്നങ്ങളുടെ മേല്‍നോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2015 യില്‍ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിള്‍ തലപ്പത്ത് സുന്ദര്‍ പിച്ചൈ എത്തുകയാരുന്നു.