രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ നടത്താനുള്ള അവകാശം അദാനിക്ക് അടുത്തമാസത്തോടെ കൈമാറും

0

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ നടത്താനുള്ള അവകാശം അദാനി എന്റര്‍പ്രൈസസിന് ഉടന്‍ കൈമാറും.അഹമ്മദാബാദ്, ലക്‌നൗ, ജെയ്പുര്‍, ഗുവാഹട്ടി, തിരിുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തെ നടത്തിപ്പിന് അദാനി ലേലത്തില്‍ പിടിച്ചത്.

മോദി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതുസംബന്ധിച്ച് തീരുമാനം അടുത്തമാസത്തോടെ ഉണ്ടാകും. നിലവില്‍ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാര്‍ക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തുടരുകയോ അദാനി എന്റര്‍പ്രൈസസില്‍ ചേരുകയോ ചെയ്യാം.

ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങള്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.