ഗുജറാത്തിൽ ഹരണി തടാകത്തിൽ ബോട്ട് മറിഞ്ഞു; 6 സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു

0

ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലാണ് സംഭവം. മരിച്ച ആറു കുട്ടികളും സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്നു. സ്വകാര്യ സ്കൂളിലെ 23 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

വിദ്യാർത്ഥികൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തടാകത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 11 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.