കോവിഡ് ആശങ്കയിൽ 74-ാംസ്വതന്ത്ര്യദിനാഘോഷം: കനത്ത സുരക്ഷയിൽ രാജ്യം

0

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലതത്തില്‍ മുൻകരുതലുകാളുമായി കനത്ത സുരക്ഷയിലാണ് രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി കഴിഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു.

നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമാകെ ഇപ്പോൾ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ അതിഥികളോടും നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കോവിഡ്19 സാഹചര്യവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളില്‍ നടത്തുമ്പോള്‍ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിര്‍ത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാര്‍ഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റീന്‍ ചെയ്തവരാണ്.

നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കള്‍ക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റല്‍ ഡിറ്റക്ടറുകളുള്ള കൂടൂതല്‍ കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്. ചെറിയ കുട്ടികള്‍ക്ക് പകരം ഇത്തവണ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എന്‍സിസി കേഡറ്റുകളാണ് എത്തുക.

എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിച്ച ശേഷമേ അകത്തേക്ക്‌കടത്തിവിടുകയുള്ളു. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ പിപിഇ കിറ്റുകൾ ധരിച്ച സേനാംഗംങ്ങളാകും സുരക്ഷ ഒരുക്കുക.ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്കായി നാല് മെഡിക്കല്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ആംബുലന്‍സുകളും ഒരുക്കി നിര്‍ത്തും.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ത്രി ലെയർ സുരക്ഷയിലാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം തികയുന്ന കാര്യത്തിലധിക്കം വിവിധ ഭീകരാവാദ സംഘടനകൾ ആക്രമണം നടത്താനുള്ള സഹചര്യം. നിലനിൽക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.ജമ്മു കശ്മീരിൽ ഇത്തവണയും എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ സംസ്ഥാനങ്ങൾക്കും സ്വാതന്ത്ര ദിനം മുൻ നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു.