അലാസ്‌കയ്ക്ക് സമീപം ഭൂചലനം; 7.5 തീവ്രത

0

ലോസ് ആഞ്ചലിസ്: അലാസ്‌കയ്ക്ക് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. മേഖലയില്‍ ചെറിയ സുനാമി തിരമാലയുണ്ടായതായി യുഎസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ആൾനാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ് ഭൂചനമുണ്ടായത്. സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ തെക്ക് കിഴക്ക് 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഞ്ചിന് മുകളില്‍ തീവ്രതയുള്ള നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.

അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് നാഷണല്‍ വെതര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് പരിഗണിച്ച് താമസക്കാരെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റി.