പാലക്കാട് – തൃശൂർ ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക്​ തീപിടിച്ചു

0

പാലക്കാട്: ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിൽ ‍ഡീസൽ ടാങ്ക് പൊട്ടി ലേ‍ാറിക്കു തീപിടിച്ചു. പെ‍ാലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാൽ തീപടരുന്നത് തടഞ്ഞു വലിയ അപകടം ഒഴിവാക്കാനായി.

അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ അണച്ചു. വ്യാഴാഴ്ച വൈകിട്ടാണു തീപിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലൈവുഡുകളുമായി പേ‍ാവുകയായിരുന്ന ലേ‍ാറി സ്വാതി ജങ്ഷനിൽ സിഗ്നലിനെ തുടർന്ന് നിർത്തിയ ഉടനെ വലിയശബ്ദത്തേ‍ാടെ ഇന്ധനടാങ്ക് പൊട്ടി തീപിടിക്കുകയായിരുന്നു.

ഡ്രൈവറും ക്ലീനറും ഒ‍ാടിരക്ഷപ്പെട്ടു. ‍ഡീസൽ റേ‍ാഡിൽ വ്യാപിച്ചു മറ്റു വാഹനങ്ങൾക്കടുത്തെത്തുമ്പേ‍ാഴേക്കും ലോറിക്കു സമീപമുണ്ടായിരുന്ന വാഹനങ്ങൾ അതിവേഗം സർവീസ് റേ‍ാഡുകളിലേക്കു മാറ്റി. റേ‍ാഡരികിലെ മരത്തിനും തീപിടിച്ചു. പ്ലൈവുഡിനെ‍ാപ്പം ലേ‍ാറിയും കത്തുകയായിരുന്നു. ദേശീയപാതയ്ക്കു നടുവിലുള്ള ലേ‍ാറി ക്രെയിൻ ഉപയേ‍ാഗിച്ചു മാറ്റാനും ശ്രമം നടക്കുന്നു.