ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് അറസ്റ്റിൽ

0

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗ് ഇഡി അറസ്റ്റിൽ. 10 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ മുതൽ എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടന്നിരുന്നു.

2020ൽ‌ മദ്യശാലകൾക്കും വ്യാപരികൾക്കും ലൈസന്‍സ് നൽകാനുള്ള സർക്കാരിന്‍റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുന്‍പ് സിംഗിന്‍റെ അടുത്ത അനുയായി ആയ അജിത് ത്യാഗി, മദ്യനയത്തിൽ നിന്നും പണമുണ്ടാക്കിയ കരാറുകാർ, ബിസിനസുകാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.