ആശുപത്രിയിൽ ഒറ്റയ്ക്കായി അഭിഷേക് ബച്ചൻ: ഡിസ്ചാര്‍ജ് പ്ലാന്‍ ഇല്ല

1

കോവിഡ് രോഗം സ്ഥിരീകരിച്ച ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാർജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് അഭിഷേക് തന്റെ കെയർ ബോർഡ് ആരാധകരുമായി പങ്കുവച്ചത്.

26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാർജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക്.. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

അനിൽ കപൂർ, ഫർഹാൻ അക്തർ, ഹൃതിക് റോഷൻ തുടങ്ങി നിരവധി താരങ്ങളാണ് അഭിഷേകിന് പിന്തുണയും മറ്റും അറിയിച്ച് രംഗത്തുവന്നത്. അമിതാഭ് ബ്ച്ചനാണ് കുടുംബത്തിൽ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ തനിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. പിന്നീടാണ് ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചൻ കുടുംബം ചികിത്സയിൽ കഴിഞ്ഞിരുന്നത്. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അമിതാഭ് ബച്ചന്റെ കോവിഡ് ഫലം നെഗറ്റീവായത്.