സ്വര്‍ണവിലയിൽ വർദ്ധനവ്: പവന് 41,320 രൂപയായി കൂടി

1

സ്വർണ വിലയിൽ വീണ്ടും വർധവ്. പവന് 120 രൂപകൂടി 41,320 രൂപയിലെത്തി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.