നടി ആക്രമിക്കപ്പെട്ട കേസ്: ഭാമയെ ഇന്ന് വിസ്തരിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ കോടതിയിൽ ഇന്നും തുടരും. നടി ഭാമയെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. . പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു,എന്നിവരെ വിസ്തരിച്ചിരുന്നു.കാവ്യാ മാധവന്‍റെ അമ്മ ശ്യാമളയെ വിസ്തരിക്കുന്നതിനായി ഇന്ന് വിളിച്ചുവരുത്തിയിരുന്നെങ്കിലും സമയക്കുറവു മൂലം നടന്നില്ല.

കേസില്‍ വ്യാഴാഴ്ച സാക്ഷി പറഞ്ഞ അമ്മ ഭാരവാഹി ഇടവേള ബാബു കൂറുമാറിയിരുന്നു.ദിലീപ് നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.

അവധി അപേക്ഷ നൽകിയ നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരത്തിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് ശേഷം ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു.