ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

0

ജുബൈൽ: സൗദി ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി 2020-2023 വർഷേത്തെക്കുള്ള മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രസിഡന്റ് സലാം ആലപ്പുഴ ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് പയ്യോളിക്ക്‌ നൽകി നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി നേതാക്കളായ ശിഹാബ് കൊടുവള്ളി, ബഷീർ വെട്ടുപാറ, ബഷീർ ബാബു കൂളിമാട്, ശാമിൽ ആനിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. കൂടാതെ ചടങ്ങിൽ വെച്ച് യാസർ മണ്ണാർക്കാട്, രഞ്ജു വിശ്വാസ്, റഷീദ് എന്നിവർക്കും മെമ്പർഷിപ്പ് വിതരണം ചെയ്‌തു.