“ആഹാ” ടീസർ ട്രെൻഡിങ്ങിൽ !!

0

ന്ദ്രജിത്ത്   സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ആഹയുടെ ടീസർ യൂട്യൂബിൽ ലക്ഷകണക്കിന് കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് ട്രെൻഡിങ്ങായി മുന്നേറുന്നു.  മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ പശ്ചാത്തലമാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബബന്ധങ്ങൾക്കുമെല്ലാം ഒരേപോലെ പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്ക് എത്തുന്നത്. എൻപത്തി നാലിൽ പരം ലൊക്കേഷനുകളിയായി ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. വൈകാരികത യോടെ കാണികളെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു ചിത്രമായിരിക്കും ആഹാ എന്ന് ടീസർ വ്യക്തമാക്കുന്നു.   
സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് ബിബിൻ പോൾ സംവിധാനം ചെയുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ദിവസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമ താരങ്ങളും, വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ആഹയിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർത്ഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് സയനോര ഫിലിപ്പാണ്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 2020 മധ്യ വേനൽ അവധി കാലത്താണ്  സിനിമയുടെ റിലീസ് .
#സി കെ അജയ് കുമാർ , പി ആർ ഒ