ദത്ത് വിവാദം: ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി

0

ദത്ത് വിവാദം, ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിയാണ് ഏറ്റുവാങ്ങിയത്. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്.

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തില്‍ നിന്നുള്ള നാലുപേര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇന്നുതന്നെ ഇവര്‍ കേരളത്തിലേക്ക് മടങ്ങുമോ എന്നകാര്യത്തില്‍ തീര്‍ച്ചയില്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.