ഏപ്രില്‍ ഒന്നു മുതല്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കും

1

കുവൈത്ത് സിറ്റി: ഏപ്രില്‍ ഒന്നു മുതല്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ വഴി പ്രാദേശിക സമയം 11.10ന് കുവൈത്തിലെത്തും. തിരിച്ച് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പ്രാദേശിക സമയം 12.10ന് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 7.10ന് കണ്ണൂരിലെത്തും.