ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ഒരുങ്ങി ദുബായ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് 450 പ്രതിനിധികള്‍ പങ്കെടുക്കും. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ രാവിലെ പത്തുമണിക്ക് ലോക കേരളസഭാ സമ്മേളനത്തിന് തുടക്കമാവും. രാത്രി ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. പ്രവാസികളുടെ പ്രശ്നത്തിൽ സർക്കാരിനും കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്കും എന്തൊക്കെ ചെയ്യാനാവുമെന്ന അന്വേഷണമാണ് ദുബായി സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു പ്രവർത്തിക്കുന്ന പുതിയ പെൻഷൻ ഫണ്ട്, വിമാനയാത്രാക്കൂലി, നഴ്സിംഗ് റിക്രൂട്ട്മെന്റേ് തുടങ്ങിയ വിഷയങ്ങള്‍ ലോക കേരളസഭാ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മുഖ്യ അതിഥികൾ ഉൾപ്പെടെ 450 -ലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കും.
Latest Articles
ശ്രദ്ധിക്കൂ.. ഇനി മുതൽ പ്രിന്റ് ചെയ്ത ലൈസൻസും ആർസി ബുക്കും ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിർത്തലാക്കുന്നു. ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ഇത്തരത്തിൽ രേഖകൾ ഡിജിറ്റലായി മാറുന്ന നാലാമത്...
Popular News
നടന് സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി....
നവരാത്രി ആഘോഷം, സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി
സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ത്തവണ ഒക്ടോബർ പത്താം തീയതി വൈകുന്നേരമാണ്...
കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
കേരളത്തിന് പ്രളയം ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്....
സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച് നടന് അജിത്
റേസിംഗ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന തലക്കെട്ടും താരത്തിന് സ്വന്തമാണ്. ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഒട്ടേറെ...
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
മൊബൈലിലോ ലാപ്ടോപ്പിലോ ഗൂഗിൾ ക്രോം ഉപയോഗക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന് കീഴിലുളള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻ ആണ് മുന്നറിയിപ്പ് നൽകിയത്.