ജിദ്ദ-കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; കുടുങ്ങിക്കിടക്കുന്നത് 450 യാത്രക്കാര്‍

0

ജിദ്ദ: എയര്‍ ഇന്ത്യയുടെ ജിദ്ദ-കൊച്ചി വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്ന് 450 തില്‍ പരം യാത്രക്കാര്‍ ജിദ്ദയില്‍ കുടുങ്ങിക്കിടക്കുന്നു. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എ ഐ 964 വിമാനമാണ് വൈകുന്നത്.

വിമാനത്തിലുണ്ടായിരുന്ന 450 ഓളം യാത്രക്കാരെജിദ്ദ കിംഗ് ഫഹദ് സ്ട്രീറ്റിലെ ഹുഫൂഫ് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഭൂരിപക്ഷം യാത്രക്കാരും ഉംറ തീർത്ഥാടകരാണ്. വിമാനം വ്യാഴാഴ്ച വൈകീട്ട് പുറപ്പെടും എന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. സ്ത്രീകളും പ്രായം ചെന്നവരുമാണ് ഏറെയും.

വസ്ത്രവും മരുന്നുമുള്‍പ്പെടെ അവശ്യസാധനങ്ങള്‍ നേരത്തെ ലഗേജില്‍ പോയതിനാല്‍ യാത്രക്കാര്‍ പ്രയാസത്തിലാണ്.കൊച്ചിയിലെ റണ്‍വേ തകരാര്‍ കാരണം, യാത്ര ബുധനാഴ്ച രാവിലത്തേക്ക് മാറ്റുന്നു എന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ കൊണ്ടുപോകാനുള്ള വിമാനം ഹൈദരാബാദില്‍ നിന്ന് എത്തിയിട്ടില്ലെന്ന് ബുധനാഴ്ച അറിയിച്ചു. യാത്ര നാളെത്തേക്ക് മാറ്റിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.