18 ഇന്ത്യൻ ജീവനക്കാരുള്ള ഹോങ്‌ കോങ് കപ്പൽ തട്ടിക്കൊണ്ടുപോയി

0

നൈജർ: നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ 18 ഇന്ത്യൻ ജീവനക്കാരടക്കമുള്ള ഹോങ്‌ കോങ് കപ്പൽ തട്ടിക്കൊണ്ടുപോയി. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജൻസിയായ എ.ആർ.എക്സ്. മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്.

വിവരം അറിഞ്ഞയുടനെ നൈജീരിയയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നൈജീരിയൻ അധികൃതരുടെ സഹായംതേടി. ഇന്ത്യക്കാരെ രക്ഷിക്കാൻ അവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. 19 പേരാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്ന് ഏജൻസി വെബ്സൈറ്റിൽ പറയുന്നു.