മഞ്ഞിലുറഞ്ഞ് വിമാനങ്ങൾ; റദ്ദാക്കിയത് 2400 സർവീസുകൾ

0

കനത്ത മഞ്ഞിനെ തുടർന്ന് ഞായറാഴ്ച മാത്രം 2,400 വിമാന സർവീസുകളാണ് മഞ്ഞിലുറഞ്ഞ ടേക്ക് ചെയ്യാനാവാതെ റദ്ദാക്കിയത്. വാതിൽ ഉറച്ചുപോയതിനെ തുടർന്ന് കൊടുംതണുപ്പിൽ 250 യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിൽ കുടുങ്ങിയതാണ് ഇതുമായി ബന്ധപ്പെട്ടു ഏറ്റവും അവസാനം റിപ്പോർട്ടു ചെയ്ത സംഭവം. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. കാനഡയിലാണ് സംഭവം. ഡീഐസിങ് എന്ന പ്രക്രിയയിലൂടെ യാണ്
യാത്രക്കാരെ അധികൃതർ ദുരിതത്തിൽ നിന്നും രക്ഷിച്ചത്. മഞ്ഞുകാലം വരുന്നതോടെ വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഡീഐസിങ് എന്ന പ്രക്രിയയാണ് പതിവായി ഉപയോഗിച്ചു വരുന്നത്. വിമാനങ്ങളിൽ മൂടപ്പെട്ട മഞ്ഞിനെ നീക്കം ചെയ്തു സുരക്ഷിത ടേക്ക് ഓഫിന് സഹായിക്കുന്ന പ്രക്രിയയാണ് ഡീഐസിങ് .