ജിഐസി സിംഗപ്പൂർ നാഷണൽ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു

0

സിംഗപ്പൂർ സിറ്റി∙ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് പി സി മാത്യു, മനോഹരമായ ‘ലയൺ സിറ്റി’ എന്നറിയപ്പെടുന്ന സിംഗപ്പൂരിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൂണി ചാണ്ടി, ശ്യാം പ്രഭാകരൻ, അജിത് പിള്ള എന്നിവരെ ജിഐസി സിംഗപ്പൂരിന്റെ നാഷണൽ കോർഡിനേറ്റർമാരായി നാമനിർദ്ദേശം ചെയ്തു. 2022 ഓഗസ്റ്റ് 24നു നടന്ന സിംഗപ്പൂരിലെ പ്രവാസി ഇന്ത്യക്കാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത് .

ആഗോള സ്ഥാപക അംഗമായ രാജേഷ് ഉണ്ണി സിംഗപ്പൂരിലെ രൂപീകരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തന ശൈലിയിലൂടെ സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് പടുത്തുയർത്താനുള്ള സന്നദ്ധത പങ്കെടുത്തവർ പ്രകടിപ്പിച്ചു.