സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യാജ ഐപിഎസുകാരൻ അറസ്റ്റിൽ

0

പാലക്കാട്: വ്യാ​ജ ഐ​പി​എ​സു​കാ​ര​ൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ വി​പി​ൻ കാ​ർ​ത്തി​ക് (29) അ​റ​സ്റ്റി​ൽ. വ്യാ​ജ​രേ​ഖ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാളെ പോലീസ് ബുധനാഴ്ച പാലക്കാട് തത്തമംഗലത്ത് വെച്ച് പിടികൂടി. തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യമള(58)യും മകന്‍ വിപിന്‍ കാര്‍ത്തിക് (29) ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

അമ്മ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും മകന്‍ ഐ.പി.എസ്. ഓഫീസറായും ചമഞ്ഞ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് ധാ​രാ​ളം ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. രണ്ടുപേരും വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി 12 ആഡംബരക്കാറുകള്‍ക്കാണ് വായ്പയെടുത്തത്. മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്.

ശ്യാമളയ്ക്കും വിപിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്മെന്റുകളും ഇവര്‍ തയ്യാറാക്കും. ഒരു ബാങ്കില്‍നിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. മിനിമം ബാലന്‍സ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.

തലശ്ശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചായിരുന്നു ശമ്പളസര്‍ട്ടിഫിക്കറ്റ് തട്ടിപ്പിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐ.പി.എസ്. ഓഫീസറാണെന്നാണ് വിപിന്‍ പറഞ്ഞിരുന്നത്. ജ​മ്മു കശ്മീ​ര്‍ കേ​ഡ​റി​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ വ്യാ​ജ​രേ​ഖ​ക​ളാ​ണ് ഇയാൾ സ​മ​ർ​പ്പി​ച്ച​ത്.