ട്രെൻഡിംങ്ങായി അല്ലുവിന്റെ പുഷ്പ ടീസർ; ഫഹദ് എവിടെയെന്ന് ആരാധകർ

0

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസർ പുറത്തുവിട്ടു. കള്ളക്കടത്തകാരന്‍ പുഷ്പരാജായാണ് അല്ലു ഈ ചിത്രത്തിൽ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറുംഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നതെ ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്.

വില്ലൻ കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. എന്നാൽ ഫഹദ്‌ ഫാസിൽ ടീസറിലെവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.