മകന്‍റെ പിറന്നാള്‍ ദിനം പോലും ഓർമ്മയില്ലാത്ത ലോവലിന് തന്‍റെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് അമ്പിളി ദേവി

1

തിരുവനന്തപുരം: അമ്പിളി ദേവിയുടെയും ആദിത്യന്‍റെയും വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവലിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വിരലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിവാഹ ദിനത്തിലായിരുന്നു മകന്‍റെ പിറന്നാള്‍, അവന്‍റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് തന്‍റെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന ചൂടൻ മറുപടിയുമായിട്ടാണ് അമ്പിളി ദേവി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവെയാണ് അമ്പിളി ദേവി തന്‍റെ ഈ കടുത്ത ചോദ്യംഉന്നയിച്ചത്.തന്‍റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്‍റെ പിറന്നാള്‍ ദിനം മറന്നോയെന്ന് അമ്പിളി ദേവി പരിഹസിച്ചു.

മകന് ആറു വയസ്സാണ് പ്രായം. എന്നാല്‍ ലോവല്‍ എല്ലാവരോടും പറയുന്നത് ഏഴു വയസ്സാണെന്നാണ്. കഴിഞ്ഞ 5 വർഷമായി ലോവലും അമ്പിളിയും പിരിഞ്ഞു കഴിയുകയാണെന്നും നടി വ്യക്തമാക്കി.
ഒരു രീതിയിലും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് 2018 ജനുവരിയില്‍ നിയമപരമായി ബന്ധം വേര്‍പെടുതിയതെന്നും,മകന്റെ ചിലവിനായി 2500 രൂപ മാസം നല്‍കാന്‍ കോടതിവിധിയുണ്ടായിട്ടും അതുപോലും ലോവൽ കൃത്യമായി നൽകുന്നില്ലെന്നും അമ്പിളി വ്യക്തമാക്കി.പമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും നീക്കം ലോവലിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അമ്പിളി ദേവി പറഞ്ഞു. വര്‍ഷങ്ങളായി ആദിത്യന്‍റെ കുടുംബവുമായി ബന്ധമുണ്ട്. എന്നാല്‍ ഈ വിവാഹം നടന്നത് മൂന്നു ആഴ്ചകള്‍ കൊണ്ടാണെന്നും, വീട്ടുകാര്‍ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയതെന്നും അമ്പിളി ദേവി പറഞ്ഞു.ആദിത്യന്‍ നാലു തവണ വിവാഹം കഴിച്ചതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.