മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കം: ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ച് തകർത്തു; യുവാവ് രക്തം വാര്‍ന്ന് മരിച്ചു

0

പാലക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ഇന്നലെ രാത്രി പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കളപ്പക്കാട് സ്വദേശി ശ്രീജിത്താണ്(25) മരിച്ചത്.

ശ്രീജിത്തും അഞ്ചു സുഹൃത്തുക്കളുമായി ഭക്ഷണശാലയില്‍ എത്തുകയായിരുന്നുവെന്നും മീന്‍ കറിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചില്ലുമേശ ശ്രീജിത്ത് കൈകൊണ്ട് ഇടിച്ചു തകര്‍ക്കുകയുമായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങള്‍ക്കായി പ്രവര്‍്തിച്ചിരുന്നതാണ് ഈ ഭക്ഷണശാല. തര്‍ക്കത്തിന് പിന്നാലെ കസബ പോലീസെത്തി കട പൂട്ടിച്ചു.