ആര്‍ട്ടിക്കിള്‍ 370; ചരിത്രമാകുന്ന പ്രത്യേക അധികാരങ്ങളും, നിയമങ്ങളും ഇവയാണ്‌

0

1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A ജമ്മുവിൽ പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. എന്നാൽ ഇനി മുതൽ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു.

ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

സംസ്ഥാനത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ. കൂടാതെ ആര്‍ട്ടിക്കിള്‍ 370 ദ്ദാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമാണെന്നും ഈ നിയമത്തിൽ പറയുന്നുണ്ട്.പാര്‍ലമെന്റിന് ജമ്മു കശ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ അധികാരമില്ലായിരുന്നു.സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്.

നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. . 370-ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. അത് ജമ്മു കശ്മീരിൽ ഇന്ത്യയെ അധീശശക്തിയാകും, മുഫ്തികുറിച്ചു.

1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു.