പതിനായിരങ്ങൾ അണിനിരന്ന് അയ്യപ്പ ജ്യോതി തെളിച്ചു

1

വടകര: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിച്ചു. ബി ജെ പി യുടെയും എന്‍ എസ്എസിന്‍റെ യും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേർ ഒത്തുചേർന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണു ജ്യോതി തെളിയിച്ചത്. വൈകിട്ട് ആറു മണി മുതൽ ആറര വരെ റോഡിന്‍റെ ഇടതുവശത്ത് അണിനിരന്നാണ് മൺവിളക്കുകളിൽ എള്ളുതിരി തെളിയിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.