
ആനകോണ്ട എന്ന ഇംഗ്ലീഷ് സിനിമയില്‍ കണ്ട ഭീമന്‍ പാമ്പിനെ ഓര്‍മ്മയുണ്ടോ? മനുഷ്യനെ ഒറ്റയടിക്ക് വിഴുങ്ങുന്ന ഭീകരന്‍. അതുപോലൊരു പാമ്പിനെ ആണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ കൊലപ്പെടുത്തിയത് . ഇന്തോനേഷ്യയിലെ ഇന്ദ്രഗിരി ഹുലു റിജന്‍സി ഏരിയയിലെ ഓയില്‍ പ്ലാന്റേഷനിലാണ് ഈ ഭീമന്‍ പാമ്പിനെ കണ്ടെത്തിയത്. 23 അടി നീളമുള്ള ഭീമന്‍ പാമ്പിനെ കൊലപ്പെടുത്തുന്നതിനിടെ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാര്‍ഡായ യുവാവിനു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഈ ഭീമന്‍ പാമ്പിന്റെ ശവശരീരം പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ആയിരങ്ങളാണ് പാമ്പിനെ കാണാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.