ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്

0

കാമുകനുമായി ഭാര്യയുടെ വിവാഹം ഭർത്താവ് തന്നെ നടത്തി കൊടുക്കുക…സിനിമയിലൊക്കെ കേട്ട് പരിചയമുള്ളൊരു കാര്യമാണിത്. എന്നാൽ ബിഹാറിൽ സിനിമാകഥയെ വെല്ലുന്ന ഒരു വിവാഹം നടന്നിരിക്കുകയാണ്. ഭർത്താവ് സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകിയ സംഭവമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ്ങാകുന്നത്.

ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യയ്ക്കൊരു കാമുകനുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ഭാര്യ ഇഷ്ടപ്പെടുന്നതെന്നും അറിഞ്ഞതോടെയാണ് ഭർത്താവ് തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തിയത്. ഒരു ശിവക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ നെറ്റിയിൽ കാമുകൻ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമെല്ലാം വിഡിയോയിൽ കാണാം.

ഭർത്താവ് ജോലിക്ക് പോയ സമയം രാത്രി കാമുകനെ കാണാൻ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി കാമുകനെയും യുവതിയെയും നാട്ടുകാർ പിടികൂടുകയും യുവാവിനെ മർദിക്കുകയും ചെയ്തു. ഇവരോട് നാട് വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ് കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം ഇരുവരെയും കൂട്ടി ശിവക്ഷേത്രത്തിൽ പോയി. ശേഷം വിവാഹം നടത്തി. യുവതിയുടെ കാമുകനും നേരത്തെ കല്യാണം കഴിച്ചതാണ്. അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്