ആക്ഷേപ ഹാസ്യവും ആക്ഷനുമായി സന്താനത്തിന്റെ ” ബിസ്‌കോത് “ട്രെയ്‌ലർ എത്തി

1

 ഹാസ്യ  താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു . മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത് എന്നതാണ്  ഈ സിനിമയുടെ ശ്രദ്ധേയ ഘടകം . അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . രാജാവിന്റെ ഭാഗം അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ  ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് . കൂടാതെ സന്താനത്തിന്റെ അഭിനയ മികവിന്റെ മറ്റു ചില പരിണാമങ്ങളും വെളിപ്പെടിത്തിയിട്ടുണ്ടത്രെ . മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ‘ ജയം കൊണ്ടാൻ ‘ , ‘കണ്ടേൻ കാതലൈ ‘ , ‘ ഇവൻ തന്തിരൻ ‘  തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്‌കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണത്രെ                ‘ ബിസ്‌കോത് ‘എന്ന് പേരിട്ടത് . സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്‌ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ ആത്മവിശ്വാസത്തോടെ പറയുന്നു . കാണികൾക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും മുക്തിയേകുന്ന ഹാസ്യരസപ്രദമായ ആക്ഷൻ എന്റർടൈനറാണെന്നും സംവിധായകൻ പറഞ്ഞു .സന്താനത്തിന്റെ മുൻ ചിത്രമായ ‘എ 1 ‘ എന്ന സിനിമയിൽ നായികയായി അഭിനയിച്ച  താരാ അലിഷാ പെരിയും, മിസ്സ്‌ കർണാടക  സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രേധേയനായ രാധനാണ്  സംഗീത സംവിധായകൻ

Trailer:

Update by : സി .കെ .അജയ് കുമാർ ,പി ആർ ഒ