വിവാഹം കഴിഞ്ഞയുടൻ ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ

0

കോഴിക്കോട്: വിവാഹത്തിന് തൊട്ടു പിന്നാലെ ഹാളിൽ നിന്ന് ഒളിച്ചോടിയ നവവധുവും കാമുകനും റിമാൻഡിൽ. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി കസബ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റി(മൂന്ന്) ന്റെ നടപടി.

വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ,കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാൽ റിമാൻഡ് ചെയ്തില്ല.

ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.

വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാന്‍പോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറില്‍ കയറുന്നതു കണ്ടെത്തിയത്.