തൃശൂര്‍ തോട്ടപ്പടിയില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

0

തൃശൂര്‍: തൃശൂര്‍ തോട്ടപ്പടിയില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മുന്നില്‍ പോയിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് ഡിവൈഡറില്‍ കയറി സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു.

16 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.